ആനി ഇരുകൈകളിലും കോർത്തു തൂങ്ങുന്ന കുഞ്ഞ് ചിത്രശലഭങ്ങളെ മുറുക്കെപ്പിടിച്ചു... ഒരു നിമിഷം അവൾക്ക് തലകറങ്ങുന്നതുപോലെ താേന്നി. കാലിന്നടിയിൽ നിന്നും മണ്ണ് ഒലിച്ചുപാേകുന്നുവോ... ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. കൈകളിലെ പിടി അയയുന്നുവോ.... ഒരുനിമിഷം കരയിൽ പിടിച്ചിട്ട മീനിനെപ്പാേലെ ആനി ശ്വാസംകിട്ടാതെ പതറി. ആനി. ആനിയുടെ രണ്ട് കുഞ്ഞുങ്ങൾ. ആനിയുടെ ചാച്ചൻ. വന്നത് മീൻവാങ്ങാനാണെങ്കിലും കുഞ്ഞുങ്ങൾ പിടിച്ചുവലിച്ച് കടലിലേയ്ക്കുനടന്നു. അല്ലെങ്കിലും ഹാർബറിൽ വൃത്തിയില്ല. എങ്ങനെ നടക്കാനാണ് കുഞ്ഞുങ്ങളേയും കൊണ്ട്. ആകെ ബഹളം. മീൻ വാങ്ങാൻ വന്നവർ, കച്ചവടക്കാർ, ലേലക്കാർ, ബോട്ടിൽ നിന്നും ലോഡിറക്കുന്നവർ, കടലിൽ പോയി മടങ്ങിയെത്തിയ ബോട്ടുകാർ, വെറുതേ കറങ്ങിനടക്കുന്നവർ, കാക്കകൾ, നായകൾ, വല നന്നാക്കുന്നവർ തിക്കും തിരക്കും. "കടല്, കടല്..." രണ്ട് കൈയ്യിലും തൂങ്ങിയ മാലാഖക്കുട്ടികൾ ഹാർബറിൽ നിർത്താതെ പിടിച്ചുവലിച്ചു. "ചാച്ചാ...." ആനി വിളിച്ചു. "നീയ് ബീച്ചിലേയ്ക്ക് നിന്നാേ... മീനെല്ലാം കണ്ടിട്ട് വിലനോക്കി വാങ്ങി ഞാൻ വന്നാേളാം..." ചാച്ചൻ മാർക്കറ്റ് വിട്ടുവരുന്ന ...