16 ജനുവരിയിലെ ട്രൈൻ രാത്രി
നേർരേഖയിൽ പായുന്ന പ്രകാശ രശ്മികൾക്കുമുന്നിൽ ഒരു കാട്ടുകൊമ്പനെപ്പാേലെ ഉടൽ നിലകൊണ്ടു. തുളച്ചു കടക്കാൻ ശ്രമിച്ച തരംഗദൈർഘ്യം കുറഞ്ഞ വർണ്ണരാജിയും അതിലും കുനുകുനുത്തവരായ ഇൻഫ്രാറെഡും പുറകിലാേട്ടുള്ളവരും ഉടലിൽ തലയിടിച്ച് ചിതറി. അൾട്രാവയലറ്റും അതിനപ്പുറമുള്ള മെല്ലെപ്പാേക്കുകാരും മലകയറ്റക്കാരന്റെ ആയാസത്താേടെ ഉടലിന്റെ ഉള്ളുകളികളറിയാൻ ഇഴഞ്ഞിഴഞ്ഞ് ഡി.എൻ.എ.യുടെ ചുരുളൻ ഗോവണി കയറി... എവിടെ നിന്നാേ പാഞ്ഞുവന്ന ഒരു കുഞ്ഞൻ ന്യൂട്രിനാേമാത്രം ആരെയും ശ്രദ്ധിക്കാതെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾതേടിയുള്ള തന്റെ പ്രയാണം തുടർന്നു...
ഹരിയെന്നൊരുവൻ
Comments
Post a Comment